Karnataka To Withdraw Night Curfew, Bengaluru Schools, Colleges To Open കര്‍ണാകയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഉണ്ടാകില്ല. ബെംഗളൂരില്‍ സ്കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുകയും ആശുപത്രിയിലെത്തുന്നവരുടെ എണ്ണം 2 ശതമാനം മാത്രമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്.