Heavy rain likely in various parts of Kerala; orange alert in four districtsസംസ്ഥാനത്ത് വ്യാപകമഴ തുടരുന്നു. ജൂണില്‍ ആരംഭിച്ച കാലവര്‍ഷം രണ്ട് ആഴ്ചയിലേറെയായി മന്ദഗതിയിലായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായി മാറിയതോടെ കേരളത്തില്‍ വീണ്ടും മഴ സജീവമാകുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കാര്യമായ മഴ ലഭിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ - ഒഡീഷാ തീരത്തോട് ചേര്‍ന്ന് നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും കാലവര്‍ഷം സജീവമായി തുടരാന്‍ ഇതു സഹായിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍...