High court grants permission for a marriage during covid lockdownകൊവിഡ് വില്ലൻ വേഷത്തിലെത്തിയപ്പോൾ നീണ്ടുപോയ വിവാഹം ഒടുവിൽ കോടതി ഇടപെടലിൽ നടന്നു. തൃശ്ശൂർ സ്വദേശിനി ബെഫി ജീസണിന്റെയും അമേരിക്കയിൽ പൗരത്വമുള്ള പൂഞ്ഞാർ സ്വദേശി ഡെന്നിസ് ജോസഫ് തോമസിന്റെയും വിവാഹമാണ് കോടതി ഇടപെടലിനെ തുടർന്ന് നടന്നത്. ഡെന്നിസിൻറെ വിസ തീരുന്ന അവസാന ദിവസമായിരുന്നു വിവാഹം.