West Bengal bypolls: Trinamool Congress wins two seats, ahead in thirdമഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിജെപിക്ക് ബംഗാളിലും കനത്ത തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കനത്ത പരാജയമാണ് ബിജെപി നേരിട്ടത്. മൂന്ന് സീറ്റുകളിലും ഭരണ കക്ഷിയായ തൃണമൂല്‍ വിജയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിലായിരുന്നു ബംഗാളില്‍ ബിജെപി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. അതേസമയം ഇത്തവണ സഖ്യമായി മത്സരിച്ച കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിനും ബംഗാളില്‍ കാലിടറി.